അരുണ്‍കുമാറിന്റ നിയമനം ; വ്യാപക ക്രമക്കേട്; നിയമസഭാ സമിതി കരട് റിപ്പോര്‍ട്ട്

തിരു : വി എസ്സിന്റെ മകന്‍ അരുണ്‍ കുമാറിന്റെ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ക്രമക്കേടുണ്ടെന്ന് നിയമ സഭാ സമിതിയുടെ കരട് റിപ്പോര്‍ട്ട്.

ഐ.എച്ച.ആര്‍.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഐ.സി.ടി അഡീഷണല്‍ ഡയറക്ടര്‍ എന്നീ നിയമനങ്ങളിലാണ് ക്രമക്കേടണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഫണ്ട് തിരുമറിയില്‍ തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  ഒന്‍പതംഗ സമിതിയിലെ നാലു ഇടതുപക്ഷ അംഗങ്ങള്‍ തീരുമാനത്തെ എതിര്‍ത്തു. അരുണ്‍കുമാര്‍ കുറ്റക്കാരനല്ല എന്നാണ് സമിതിയിലെ ഇടത് അംഗങ്ങളുടെ നിലപാട്.

 

ഐടിസി അക്കാദമി ഡയരക്റ്റര്‍ സ്ഥാനത്തേക്ക് അരുണിനെ നിയമിച്ചത് അന്യായമായാണ് എന്ന് ആരോപിച്ച് പിസി വിഷ്ണു നാഥ് എംഎല്‍എ നല്‍കിയ പരാതിയയിലാണ് അന്വേഷണം നടത്തിയത്്