അരുണാചലിലെ തവാങില്‍ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചു

Story dated:Friday April 22nd, 2016,02 49:pm

landslideതവാങ്: അരുണാചല്‍ പ്രദേശിലെ തവാങ്ങിലുണ്ടായ മണ്ണിടിച്ചിലില്‍ 159 മരണം. തവാങ് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തവാങ് ടൗണില്‍ നിന്നും നാല് കിലോമീറ്ററോളം മാറി ഫംല ഗ്രാമത്തിലാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ കെട്ടിട നിര്‍മാണത്തിനെത്തിയ അന്യ സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. തവാങ്ങിലെ മറ്റുപ്രദേശങ്ങളിലും മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ദിവസങ്ങലായി തുടരുന്ന കനത്ത മഴയില്‍ പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി. മുഖ്യമന്ത്രി കാലിഖോ പുല്‍ ഡെപ്യൂട്ടി കമീഷണറേട് സംഭവത്തെ കുറിച്ച് വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.