അരിപ്ര ബസപകടം : മത്സര ഓട്ടവും അമിത വേഗതയും കാരണം

accidentഅരിപ്രയിലുണ്ടായ അപകടത്തിന്‌ കാരണം ബസിന്റെ മത്സര ഓട്ടവും, അശ്രദ്ധമായ ഡ്രൈവിംങുമാണെന്ന്‌ ആര്‍.ടി.ഒ അറിയിച്ചു. ഇതേ തുടര്‍ന്ന്‌ വാഹനത്തിന്റെ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ റദ്ദുചെയ്യാന്‍ തീരുമാനിച്ചു.

11 ന്‌ രാവിലെയുണ്ടായ ബസപകടത്തെ തുടര്‍ന്ന്‌ ജോയിന്റ്‌ റിജ്യനല്‍ ട്രാന്‍സപ്‌പോര്‍ട്ട്‌ ഓഫീസര്‍ സി.വി.എം. ഷരീഫ്‌ വാഹനങ്ങള്‍ പരിശോധിച്ചു. അപകടത്തില്‍ പരുക്ക്‌ പറ്റിയവരെ സന്ദര്‍ശിച്ച്‌ അപകടത്തെക്കുറിച്ച്‌ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ നല്‍കി.

കെ.എല്‍ 53 ഡി 4616 നമ്പര്‍ ബസിലെ ഡ്രൈവര്‍ മറ്റൊരു പ്രൈവറ്റ്‌ ബസുമായി മല്‍സരിച്ചാണ്‌ ഓടിയിരുന്നത്‌. അശ്രദ്ധമായ ഡ്രൈവിംഗും, അമിതവേഗതയുമാണ്‌ അപകടത്തിന്‌ കാരണമായത്‌. ഈ ബസ്‌ മറ്റൊരു കാറുമായി (കെ.എല്‍ 10 എ.ജി 3586) ഇടിച്ച്‌ നിയന്ത്രണം നഷ്‌ടപ്പെട്ടാണ്‌ അപകടമുണ്ടായത്‌.

അമിതവേഗത്തിലോടുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടു ക്കാനും ഡ്രൈവിംങ്‌ ലൈസന്‍സ്‌ സസ്‌പെഡ്‌ ചെയ്യാനും എല്ലാ ജോയിന്റ്‌ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍മാര്‍ക്കും ആര്‍.ടി.ഒ. കര്‍ശന നിര്‍ദേശം നല്‍കി.

പെരിന്തല്‍മണ്ണക്ക് സമീപം ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരുക്ക്