അയ്യങ്കാളി സ്‌കോളര്‍ഷിപ്പ്‌

പട്ടികജാതി വികസന വകുപ്പ്‌ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ്‌ സേര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ സ്‌കീം പ്രകാരം സമര്‍ഥരായ പട്ടികജാതി വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിന്‌ അപേക്ഷ ക്ഷണിച്ചു. 2015-16 അധ്യയന വര്‍ഷം സര്‍ക്കാര്‍/എയ്‌ഡഡ്‌ സ്‌കൂളുകളിലെ അഞ്ച്‌, എട്ട്‌ ക്ലാസുകളിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക്‌ അപേക്ഷിക്കാം. അപേക്ഷകര്‍ 2014-15 അധ്യയന വര്‍ഷം നാല്‌, ഏഴ്‌ ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക്‌ അല്ലെങ്കില്‍ സി പ്ലസ്‌ ഗ്രേഡോ അതിന്‌ മുകളിലോ ലഭിച്ചവരാകണം. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്‌ നാല്‌, ഏഴ്‌ ക്ലാസുകളിലെ ഗ്രേഡ്‌ സംബന്ധിച്ച്‌ ഹെഡ്‌മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ്‌ എന്നിവ സഹിതം ജൂണ്‍ 20 നകം ബന്ധപ്പെട്ട ബ്ലോക്ക്‌/നഗരസഭ പട്ടികജാതി വികസന ഓഫീസര്‍ക്ക്‌ അപേക്ഷ നല്‍കണം. വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്‌. ഫോണ്‍: 0483 2734901.