അയല കട്‌ലേറ്റ്

അയല കട്‌ലേറ്റ്

അയല – മാസാല പുരട്ടി മുരിയിച്ച് വറുത്തെടുത്ത്് മുള്ളുകളഞ്ഞത് 3എണ്ണം

ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത് – ഒരുകപ്പ്

സവാള പൊടിയായി അരിഞ്ഞത് – കാല്‍കപ്പ്
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് – ചതച്ചത് ഓരോ സ്പൂണ്‍ വീതം.
മുട്ട അടിച്ചത് – 2എണ്ണം
റസ്‌ക് പൊടി/ബ്രഡ് പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

പാനില്‍ അല്പം വെളിച്ചെണ്ണയൊഴിച്ച് സവാള , ഇഞ്ചി , വെളുത്തുള്ളി, പച്ചമുളക് എന്നിവ പകുതി വേവില്‍ വഴറ്റിക്കോരുക. അതിലേക്ക് വറുത്ത് പൊടിച്ചുവെച്ചിരിക്കുന്ന അയലയും വേവിച്ചു പൊടിച്ചു വച്ചിട്ടുള്ള ഉരുള കിഴങ്ങും ചേര്‍ത്ത് കുഴച്ച് കട്‌ലേറ്റിന്റെ ആകൃതിയില്‍ പരത്തിയെടുക്കുക. പിന്നീട് മുട്ട അടിച്ചു വച്ചിരിക്കുന്നതിലും റസ്‌ക്ക് പൊട/ബ്രഡ് പൊടി എന്നിവയിലും മുക്കിയ ശേഷം വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.