അമ്മാവനെന്നെ പീഡിപ്പിച്ചു; മലയാളി ഹൗസിലെ തിങ്കളിന്റെ വെളിപ്പെടുത്തല്‍

സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചു എന്ന് പേരെടടുത്ത മലയാളി ഹൗസില്‍ നിന്ന് വീണ്ടും വിവാദ വെളിപ്പെടുത്തലുകള്‍. ഷോയില്‍ നിറഞ്ഞു നില്‍ക്കുന്ന തിങ്കളാണ് ഹൗസിലെ തന്റെ ആണ്‍ സുഹൃത്തിനോട് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അമ്മയുടെ ഇളയ സഹോദരന്‍ തന്നെ മൂന്നു നാലു വയസ്സുള്ളപ്പോള്‍ ലൈംഗികമായി ഉപദ്രവിച്ചതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പത്തു വയസ്സുവരെ ഈ പീഡനം തുടര്‍ന്നുവെന്നും തിങ്കള്‍ കൂട്ടുകാരനോട് പറയുന്നുണ്ട്.

ഏറെ കൊട്ടിഘോഷിക്കപെടുന്ന ഇന്ത്യന്‍ കുടുംബ വ്യവസ്ഥിതിയില്‍ വീട്ടിനുള്ളില്‍ പെണ്‍കുട്ടികള്‍ കടുത്ത ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ തിങ്കിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസ് കേസെടുക്കുമോ എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു.

തിങ്കളിന്റെ വെളിപ്പെടുത്തലിന്റെ വീഡിയോ ദൃശ്യം.