അമേരിക്കയ്‌ക്ക്‌ ആദ്യത്തെ സൈനിക മേധാവി

lori robinsonവാഷ്‌ംഗ്‌ടണ്‍:അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി സൈനിക മേധാവിത്വത്തില്‍ സ്‌ത്രീ സാന്നിധ്യം. പസഫിക്‌ ഫയര്‍ ഫോഴ്‌സ്‌ ജനറലായ ലോറി റോബിന്‍സണ്ണിനെയാണ്‌ എല്ലാ സൈനിക വകുപ്പുകളുടെയും മേധാവിയായി പ്രസിഡന്റ്‌ ബരാക്‌ ഒബാമ നാമനിര്‍ദേശം ചെയ്‌തിരിക്കുന്നത്‌. നാമനിര്‍ദേശത്തിന്‌ സെനറ്റ്‌ അംഗീകാരം ലഭിക്കുന്നതോടെ അമേരിക്കയുടെ ആദ്യ വനിതാ സൈനിക മേധാവിയായി ലോറി റോബിന്‍സണ്‍ ചുമതലയേല്‍ക്കും.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എല്ലാ സൈനിക പദവികളിലേക്കും സ്ത്രീകളും പരിഗണിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ അറിയിച്ചിരുന്നു. ഈ ഒരു മുന്നേറ്റത്തോടെ 2,20,000 അവസരങ്ങളാണ് അമേരിക്കന്‍ സ്ത്രീകള്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നത്.