അമേരിക്കന്‍ സൈനികനെ അഫ്ഗാനില്‍ വിചാരണ ചെയ്യില്ല.

വാഷിംങ്ടണ്‍: 17 സിവിലിയന്‍മാരെ വെടിവെച്ചു കൊന്ന അമേരിക്കന്‍ സൈനികനെ അഫ്ഗാനിസ്ഥാനില്‍ വിചാരണചെയ്യില്ലെന്ന് യുഎസ് പ്രതിരോധ ഏജന്‍സിയായ പെന്റഗണ്‍ പുറത്തുവിട്ടു. കുറ്റം ചെയ്തത് അഫ്ഗാനിസ്ഥാനില്‍ ആയതിനാല്‍ വിചാരണയും അവിടുത്തെ നിയമങ്ങള്‍ക്കനുസരിച്ചായിരിക്കണം എന്ന് ആവശ്യപ്പെട്ടാണ് ജനകീയപ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.
ഒരുതരത്തിലുളള പ്രകോപനവും ഇല്ലാതെയാണ് 17 പേരെ യുഎസ് സൈനികന്‍ വെടിവെച്ച് കൊന്നത്. സൈനികന് ഉചിതമായ ശിക്ഷ ലഭിക്കുന്നത് അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് കാണാമെന്നും പെന്റഗണ്‍ വക്താവ് ജോര്‍ജ്ജ് ലിറ്റില്‍ അറിയിച്ചിട്ടുണ്ട്.