അമേരിക്കന്‍ ചുഴലിക്കാറ്റില്‍ 15 മരണം

വാഷിങ്ടണ്‍ : അമേരിക്കയിലെ വിവിധ പ്രവിശ്യകളായ ഇന്ത്യാന, കെന്റകി, ഓഹിയോ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ 15 പേര്‍ മരിച്ചു.

ഇന്ത്യാനയില്‍ മാത്രം 8 പേര്‍ മരിച്ചതായി സ്ഥിതീകരിച്ചിട്ടുണ്ട്.

കെന്റകിയില്‍ 5 ഉം ഓഹിയോയില്‍ ഒരാളും മരണ മടഞ്ഞതായാണ് ഔദ്യോഗികമായി സ്ഥികരിച്ചിട്ടുള്ളത്.

പത്തുദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് അമേരിക്കന്‍ പ്രവിശ്യകളില്‍ കാറ്റുവീശുന്നത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് നിരവധി വീടുകളും സ്‌കൂളുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.