അമേരിക്കക്കാരിയോട് നടത്തിയ ചാറ്റിംഗിലൂടെ സ്റ്റാറായ സൗദി യുവാവ് അറസ്റ്റില്‍

abusinറിയാദ്: വീഡിയോ ചാറ്റിലൂടെ താരമായ സൗദി യുവാവ് അറസ്റ്റിലായി.19 കാരനായ സൗദി യുവാവ് അബൂസിന്‍ ആണ് അറസ്റ്റിലായത്. ഇംഗ്ലീഷ് അറിയാത്ത അബൂസിന്‍ അറബി അറിയാത്ത അമേരിക്കന്‍ യുവതിയായ ക്രിസ്റ്റീനയോട് നടത്തിയ ചാറ്റിംഗിന്റെ വീഡിയോയാണ് മാസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ദേശ സുരക്ഷയും സൗദിയുടെ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിനും മൂല്യങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ ഓണ്‍ലൈനില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് നിയമ നടപടിയെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. അബൂസിനെ തുടര്‍ നടപടിക്കായി പബ്ലിക് പ്രോസിക്യൂഷന്‍ കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ പത്രങ്ങളും ചാനലുകളുമെല്ലാം വീഡിയോ സഹിതം സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. അബുസീന്‍ മറ്റു പെണ്‍കുട്ടികളുമായി ചാറ്റിംഗ് നടത്തുന്ന വീഡിയോകളും പിന്നീട് പ്രചരിച്ചിരുന്നു.