അമീര്‍ഖാന്‍ ഇനി ഹാജി അമീര്‍

ടുവില്‍ അമീര്‍ ഉമ്മയോടുള്ള വാക്ക് പാലിച്ചു. പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി ഉമ്മ സീനത്ത് ഹുസൈനൊപ്പം അമീര്‍ഖാന്‍ വെള്ളിയാഴ്ച മക്കത്തേക്ക് പുറപ്പെട്ടു. കോടികള്‍ പ്രതിഫലമായി ലഭിക്കുന്ന പരസ്യ ചിത്രങ്ങള്‍ വേണ്ടെന്നു വച്ചാണ് പുണ്യഭൂമിയിലേക്കുള്ള അമീറിന്റ ആദ്യ തീര്‍ത്ഥയാത്ര.

രണ്ടാഴ്ച ഇവര്‍ സൗദിയില്‍ തങ്ങിയ ശേഷം ഒക്ടോബര്‍ 22ന് മിനായില്‍ നിന്ന് മടങ്ങുന്ന ഇവര്‍ ഒക്ടോബര്‍ 26 ന് മക്കയിലെത്തും തുടര്‍ന്ന് 29 ന് മദീനയിലേക്കും അവിടെ നിന്ന് തിരിച്ച് നവംബര്‍ 2 ന് മടങ്ങിയെത്താനുമാണ് പ്ലാന്‍.

ഇവരോടൊപ്പം അമീര്‍ഖാന്റെ സുരക്ഷയ്ക്കായി ആറ് സുരക്ഷ ഉദ്യോഗസ്തരുമുണ്ട്്.

സിനിമാഭിനയത്തോടൊപ്പം ഈ ബോളിവുഡ് താരം സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഇപ്പോള്‍ സജീവമാണ്. സത്യമേവ ജയതയുടെ രണ്ടാം സീസണ്‍ന്റെ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഹജ്ജ്് കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ റിലീസ് ചെയ്യാനിരിക്കുന്ന അമീര്‍ഖാന്റെ ഏറ്റവും പുതിയ ചിത്രമായ തലാഷിന്റെ പ്രീ റിലീസിങ്ങ് പ്രമോ ജോലികളില്‍ മുഴുകും. നവംബര്‍ 30 ന് റിലീസ് ചെയ്യുന്ന ഈ ചിത്രം. ഒരു സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറാണ്.