അമിത്‌ ഷാ കേരള സന്ദര്‍ശനം റദ്ദാക്കി

Story dated:Monday May 2nd, 2016,01 01:pm

amith shaതിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ കേരളത്തില്‍ തിങ്കളാഴ്‌ച നടത്താനിരുന്ന തിരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടികള്‍ റദ്ദാക്കി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ്‌ പരിപാടി റദ്ദാക്കിയതെന്ന്‌ ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

കേരളത്തില്‍ തിങ്കളാഴ്‌ച രാവിലെ എത്തേണ്ടിയിരുന്ന അമിത്‌ ഷായ്‌ക്ക്‌ മൂന്ന്‌ പൊതുപരിപാടികളാണ്‌ ഉണ്ടായിരുന്നത്‌. തിരുവനന്തപുരത്ത്‌ രണ്ട്‌ യോഗങ്ങളും കൊട്ടാരക്കരയില്‍ ഒരു പരിപാടിയുമാണ്‌ നിശ്ചയിച്ചിരുന്നത്‌.

വെള്ളിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി കേരളത്തിലെത്തും. പാലക്കാടാണ്‌ മോഡിയുടെ ആദ്യപരിപാടി. ആറ്‌ തെരഞ്ഞെടുപ്പ്‌ റാലികളില്‍ അദേഹം പങ്കെടുക്കും.