അമച്വര്‍ നാടകമത്സരം ഇന്നുമുതല്‍ തൃശൂരില്‍

തൃശൂര്‍: സംഗീതനാടക അക്കാദമിയുടെ സംസ്ഥാന അമച്വര്‍ നാടകമത്സരം എട്ടുമുതല്‍ 13 വരെ തൃശൂരില്‍ കെ ടി മുഹമ്മദ് സ്മാരക ഹാളില്‍ നടക്കും. കൊല്ലം മുഖ്ത്തല സ്വരലയ സാംസ്‌ക്കാരിക സമിതിയുടെ തുപ്പല്‍ മത്സ്യം, കോഴിക്കോട് റിമംബറന്‍സ് തിയറ്റര്‍ ഗ്രൂപ്പിന്റെ കിഴവനും കടലും, തൃശൂര്‍ ആറങ്ങോട്ടുകര കലാപാഠശാലയുടെ ഉര്‍വര സംഗീതം, മലപ്പുറം അരീക്കോട് യുവഭാവന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ജിന്ന് കൃഷ്ണന്‍,കൊല്ലം നീരാവില്‍ പ്രകാശ് കലാകേന്ദ്രത്തിന്റെ ഒരു സദാചാരകാലത്ത്, കണ്ണൂര്‍ വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ അന്ധത എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുകയെന്ന് ഭാരവാഹികള്‍

അറിയിച്ചു.

ചടങ്ങ് പിസി ചാക്കോ എംപി ഉദ്ഘാടനം ചെയ്യും.