അബുസലീമിന് ജയിലില്‍ വെടിയേറ്റു

മുബൈ: കുപ്രസിദ്ധ അധോലോക നായകന്‍ അബു സലീമിന് ജയിലിനുള്ളില്‍ വെടിയേറ്റു. സഹതടവുകാരനായ ദേവേന്ദ്ര ജഗ്താബാണ് അബുസലീമിന് നേരെ മുംബൈ തലോജ ജയിലിനുള്ളില്‍ വെച്ച് വെടിയുതിര്‍ത്തത്. അബു സലീമിന്റെ കയ്യിലാണ് വെടികൊണ്ടത്. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതെസമയം ആക്രമണത്തിന് പിന്നില്‍ അധോലോക കുടിപ്പകയാണെന്നാണ് പോലീസ് വൃത്തങ്ങള്‍ നകുന്ന സൂചന.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയിലില്‍ വെച്ച് സലീമിന് നേരെ വധശ്രമുണ്ടായിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ദാവൂദ് ഇബ്രാഹിമിന്റെ ‘ഡി’ കമ്പനിയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.