അബുദാബിയില്‍ പ്രവാസി ഇന്ത്യക്കാര്‍ക്കായി അറ്റസ്റ്റേഷന്‍ കേന്ദ്രം തുടങ്ങുന്നു

അബുദാബി: പ്രവാസി ഇന്ത്യക്കാരുടെ രേഖകള്‍ അറ്റസ്റ്റ് ചെയ്യാനായി അബുദാബിയില്‍ പുതിയ കേന്ദ്രം തുടങ്ങുന്നു.

അബുദാബി മറൂര്‍ സ്ട്രീറ്റിനു സമീപം അല്‍ നഹ്യാന്‍ ക്യാമ്പ് ഏരിയയില്‍ പ്ലോട്ട് സി 37, സെക്ടര്‍ ഇ 25 ല്‍ 21 -ാം നമ്പര്‍ ഓഫീസ് രണ്ടാം നിലയിലായിരിക്കും അറ്റസ്റ്റേഷന്‍ കേന്ദ്രം. ഫെബ്രുവരി രണ്ടാം വാരം പ്രവര്‍ത്തനം തുടങ്ങുമെന്നാണ് സൂചന.

രാവിലെ 8.30 മണിമുതല്‍ ഉച്ചയ്ക്ക് 3.30 മണിവരകെയായിരിക്കും സേവനം ലഭിക്കുക. അപേക്ഷകള്‍ രണ്ടുണിക്കുള്ളില്‍ നല്‍കണം. ദുബായിലെ പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് മൂന്നു മണിവരെയാണ്.