അബുദാബിയില്‍ കൂട്ടുകാര്‍ക്കൊപ്പം കറങ്ങാന്‍ 2 മണിക്കൂറിന്‌ കാര്‍ മോഷ്ടിച്ച പ്രവാസി യുവാവിന്‌ തടവും നാടുകടത്തലും

Story dated:Tuesday May 17th, 2016,12 38:pm

Untitled-1 copyഅബുദാബി:കൂട്ടുകാരോടൊത്ത്‌ കറങ്ങാന്‍ രണ്ട്‌ മണിക്കൂര്‍ നേരത്തേക്ക്‌ വേറൊരാളുടെ കാറെടുത്ത പ്രവാസി യുവാവിന്‌ പണികിട്ടി. മോഷണകുറ്റത്തിന്‌ മൂന്ന്‌ മാസത്തെ തടവും നാടുകടത്തലുമാണ്‌ ഇയാള്‍ക്ക്‌ ശിക്ഷ ലഭിച്ചിരിക്കുന്നത്‌. യുവാവ്‌ കാറുമെടുത്ത്‌ കടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ രണ്ട്‌ മണിക്കൂറിന്‌ ശേഷം തിരിച്ച്‌ കൊണ്ടുവന്നിടാമെന്ന്‌ കരുതിയാണ്‌ കാറെടുത്തതെന്ന്‌ യുവാവ്‌ കോടതിയില്‍ തപറഞ്ഞു.

യുവാവിന്‌ കീഴ്‌കോടതി ഒരു വര്‍ഷത്തെ തടവും നാടുകടത്തലുമാണ്‌ ശിക്ഷ വിധിച്ചത്‌. എന്നാല്‍ അപ്പീല്‍ കോടതി ശിക്ഷയില്‍ ഇളവ്‌ ചെയ്യുകയായിരുന്നു. കാറില്‍ പ്രതികൊപ്പം യാത്ര ചെയ്‌ത കട്ടുകാര്‍ക്കും മൂന്ന്‌ മാസം തടവ്‌ കോടതി വിധിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ കോടതി അവരെ വെറുടെ വിടുകയായിരുന്നു.