അഫ്‌സല്‍ ഗുരുവല്ല രോഹിത് വെമുലയാണ് തന്റെ മാതൃക: കനയ്യകുമാര്‍

Story dated:Friday March 4th, 2016,10 29:pm

kanhaiya-7592ദില്ലി :അഫ്‌സല്‍ഗുരുവല്ല, രോഹിത് വെമുലായാണ് തന്റെ മാതൃകയെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥിയുണിയന്‍ ചെയര്‍മാന്‍ കനയ്യകുമാര്‍. ജയില്‍മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കനയ്യ. അഫ്‌സല്‍ ഗുരു അനുസ്മരണത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് കനയ്യ ഇതു പറഞ്ഞത്.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരല്ലെന്നും അവര്‍ക്ക് അങ്ങനെ ആകാനും കഴിയില്ലെന്നും കനയ്യ പറഞ്ഞു.

തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.ഫെബുവരി 9ന് ക്യാമ്പസില്‍ നടന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഇത് ദേശവിരുദ്ധമാണോയെന്ന് വിലയിരുത്തേണ്ടത് കോടതിയാണെന്നും കനയ്യ കുട്ടിച്ചേര്‍ത്തു

photo courtesy The Indian Express