അഫ്‌സല്‍ഗുരുവിന്റെ വധശിക്ഷ; ലഷ്‌കര്‍ തിരകിച്ചടിക്കൊരുങ്ങുന്നു.

റാവല്‍പിണ്ടി: പാര്‍ലമെന്റ് ഭീകരാക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന് വധശിക്ഷ നല്‍കിയതിന് പ്രതികാരം ചെയ്യാന്‍ പാക്ക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ് ഒരുങ്ങുന്നു. ഇതിനായി ഇവര്‍ മറ്റൊരു ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ചേര്‍ന്ന് ഇന്ത്യയില്‍ പലയിടത്തും ആക്രമണങ്ങള്‍ നടത്തുമെന്ന് മുന്നറിയിപ്പ്.

ലഷ്‌കറും ജയ്‌ഷെ മുഹമ്മദും ചേര്‍ന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ പരിപാടിയിട്ടതായി ഇന്റലിജന്‍്‌സ് വിഭാഗത്തിന് സൂചന ലഭിച്ചു. ഇതില്‍ തലസ്ഥാന നഗരിയായ ദില്ലി, മുംബൈ, ബംഗളൂരു, ജയ്പൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളും നോട്ടമിട്ടിട്ടുണ്ടെന്നാണ് സൂചന.

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ ഭീകരവാദത്തില്‍ നിന്ന് അകന്നുപോയ കാശ്മീരി യുവാക്കളെ വീണ്ടും തങ്ങളിലേക്ക് അടുപ്പിക്കാന്‍ ഉപയോഗിക്കാമനാകുമോ എന്നാണ് ഈ സംഘടനകളുടെ നോട്ടം.