അഫ്ഗാന്‍ കൂട്ടക്കൊല

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സേനാതാവളത്തില്‍ നിന്നും തോക്കുമായി പുറത്തിറങ്ങിയ സൈനികന്റെ വെടിയേറ്റ് 12 നിരപരാധികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ കാണ്ഡഹാര്‍ പ്രവിശ്യയിലെ നജീബന്‍ ഗ്രാമത്തിലാണ് സംഭവം. സൈനികന്‍ വീടുകളിലേക്ക കയറി നിര്‍ത്താതെ വെടിയുതിര്‍ക്കുകയായിരുന്നു. മരിച്ചവരില്‍ 11 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. സൈനികനെ അറസ്റ്റ്‌ചെയ്‌തെന്ന് നാറ്റോസേന അറിയിച്ചു. ഈ സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഖേദം പ്രകടിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നാറ്റോ അനുശോചനമറിയിച്ചിരുന്നു.