അഫ്ഗാനിസ്ഥാനില്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 35മരണം.

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 35പേര്‍ മരിച്ചു. പോലീസ് വേഷത്തിലെത്തിയ ചാവേറാണ് പൊട്ടിത്തെറിച്ചത്.

ഫയാബ് പ്രവിശ്യയിലെ മയ്മാനിലാണ് സ്‌ഫോടനം നടന്നത്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.

പെരുന്നാളിനെ തുടര്‍ന്ന് ധാരാളം പേര്‍ പള്ളിയിലുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ 17 പേര്‍ പോലീസുകാരാണെന്നാണ് വിവരം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.