അഫ്ഗാനിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം; 18 മരണം

കാബൂള്‍:  അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയിലുണ്ടായ ഇരട്ട സ്‌ഫോടന പരമ്പരയില്‍ മരണം 18 ആയി. 23 പേര്‍ക്ക് സാരമായി പരിക്കേറ്റിറ്റുണ്ട്.
കജായി ജില്ലയിലാണ് ആദ്യസ്‌ഫോടനം നടന്നത് രണ്ടാമത്തെ സ്‌ഫോടനം നാദ് ഇ അലി ജില്ലയിലെ റോഡരികിലുമാണ് സംഭവിച്ചത്.
ഈ മേഖലയുടെ സുരക്ഷാ കാര്യങ്ങളിലും സമാധാനം സ്ഥാപിക്കുന്നതിനും വലിയ പങ്ക് വഹിച്ച ഉദ്യോഗസ്ഥനായ വാലി മുഹമ്മദിനെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്.
സ്‌ഫോടനത്തില്‍ കൂടുതല്‍ കൊല്ലപ്പെട്ടത് സിവിലിയന്‍ മാരാണ്. മരിച്ചവരില്‍ രണ്ട് പോലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്.