അഫ്ഗാനിസ്ഥാനിലെ ഐസ് കേന്ദ്രത്തിലെത്തിയ മലയാളി കൊല്ലപ്പെട്ടതായി സന്ദേശം

പാലക്കാട്: അഫ്ഗാനിസ്ഥാനിലെ ഐ.സ്.കേന്ദ്രത്തിലെത്തിയ മലയാളി കൊല്ലപ്പെട്ടതായി സന്ദേശം.പാലക്കാട് സ്വദേശി യഹ്യ എന്ന ബെസ്റ്റിന്‍ അമേരിക്കയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് സന്ദേശത്തില്‍ പറയുന്നത്.കാസര്‍കോട് നിന്നും കാണാതായവരുടെ ബന്ധുക്കള്‍ക്കാണ് സന്ദേശം എത്തിയത്.

നിങ്ങള്‍ ജൂതന്‍ എന്നു കരുതുന്ന യഹ്യ(ബെസ്റ്റിന്‍)ഷഹീദ് ആയി ഇന്‍ഷ അല്ല. അമേരിക്കന്‍ കാഫറുകളുടെ എതിരെ നടക്കുന്ന യുദ്ധത്തില്‍ ഫ്രണ്ട് ലൈനില്‍ വച്ചിട്ടായിരുന്നു സംഭവം’ എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച സന്ദേശം.

കൊല്ലപ്പെട്ടവരില്‍ വേറെ മലയാളികള്‍ ഉണ്ടോ എപ്പോഴാണ് എങ്ങനെയാണ്, കൂടുതല്‍ പേര് അപകടത്തില്‍പ്പെടുന്നതിനു മുമ്പ് ബാക്കിയുള്ള നിങ്ങള്‍ തിരിച്ചു തരൂ, ഗവണ്‍മെന്റ് തലത്തില്‍ നടപടി ഉണ്ടാക്കാമെന്നും ബന്ധുക്കള്‍ ചോദിച്ചിരുന്നുവെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല .സന്ദേശം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി.