അപൂര്‍വ്വയിനം തവള കൗതുകമായി

താനൂര്‍: അപൂര്‍വ്വയിനം തവളയെ കണ്ടെത്തിയത് നാട്ടുകാര്‍ക്ക് കൗതുകമായി. താനൂര്‍ ബ്ലോക്ക് ഓഫീസിനു സമീപം പൂതേരി വിബിന്റെ ചെടി തോട്ടത്തില്‍ നിന്നാണ് തവളയെ കണ്ടെത്തിയത്. തവളയുടെ ഉടല്‍ഭാഗം കടുംപച്ച നിറത്തിലും അടി ഭാഗം ഓറഞ്ചുനിറത്തിലുമാണ്. കാഴ്ചയിലെ പ്രത്യേകതകളും വ്യത്യസ്ത നിറക്കൂട്ടുകളുമുള്ള തവളയെ കാണാന്‍ നിരവധി പേരാണ് വിപിന്റെ വീട്ടിലെത്തുന്നത്.