അപകടക്കെണിയായി ചെമ്മാട്ടെ ഡ്രൈനേജ്

Untitled-1 copyതിരൂരങ്ങാടി: വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണയായാണ് ചെമ്മാട് പരപ്പനങ്ങാടി റോഡില്‍ അമ്പലപ്പടിക്ഷേത്രത്തിനു പൊട്രാള്‍പമ്പിനുമിടയില്‍ റോഡരികില്‍ ഡ്രൈനേജ് നിര്‍മ്മിച്ചിരിക്കുത്. റോഡരികില്‍ സുരക്ഷാ ഭിത്തിയോ, സ്ലാബോ ഇല്ലാതെ നിരപ്പായി നിര്‍മ്മിച്ച നിലയിലാണ്. ഒര് മീറ്ററോളം അടിയുളള ഈ ഡ്രൈനേജ് കാല്‍നടയാത്രക്കാര്‍ക്കാണ് ഏറെ ഭീഷണി സൃഷ്ടിക്കുത്. നിരവധി തവണ ഇത് വാര്‍ത്തയായിട്ടും മാസങ്ങളായി ഇതിന് പരിഹാരമായിട്ടില്ല. ഏത് സമയവും വാഹനങ്ങള്‍ ചീറിപ്പായുന്ന ഈ റോഡിന്റെ അരികിലുടെ നടന്ന് പോവുത് തന്നെ ഭീതിയോടെയാണ്. അരികുചാരി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ശനിയാഴ്ചയും ഒരു കാര്‍ അപകടത്തില്‍പെട്ടു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുതിനിടെ കാര്‍ റോഡരികിലെ ഡ്രൈനേജിലേക്ക് ചാടുകയായിരുു. ഇവിടെ സുരക്ഷാഭിത്തി സ്ഥാപിക്കുകയോ സ്ലാബിടുകയോ ചെയ്യണമെ ആവശ്യം ശക്തമാണ്.