അന്നയും റസൂലും തയ്യാറായി

ഐഫോണും ബ്രാന്‍ഡഡ് ബര്‍മുഡയും ഉപയോഗിക്കുന്ന  ഉപരിവര്‍ഗ കഥാപാത്രങ്ങള്‍ മാത്രമാണ് ഫഹദിന് വഴങ്ങുകയെന്ന കുബുദ്ധികളുടെ പ്രചരണത്തിന്റെ മുനയൊടിയുന്നു. കൊച്ചിയിലെ സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറായി ഫഹദ് ഫാസില്‍ സെല്ലുലോയിഡിലെത്തുന്നു.രാജീവ് രവി സംവിധാനം ചെയ്യുന്ന അന്നയും റസൂലും പ്രദര്‍ശനത്തിന് തയ്യാറയി കഴിഞ്ഞു. ആന്‍ഡ്രിയ ജര്‍മിയയാണ് ചിത്രത്തിലെ നായിക.
കൊച്ചിയിലെ ഒരു ടെക്‌സ്‌റ്റെയില്‍സില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന അന്നയായാണ് ഈ ആന്‍ഡ്രിയ വേഷമിടുന്നത്.

ചാന്ദിനി ബാറിന് ക്യാമറ ചലിപ്പിച്ച ഇന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകനായ രാജീവ് രവിയുടെ ഈ ചിത്രം ഏറെ പ്രത്യേകതകള്‍ നിഫഞ്ഞതാണ്. മനോഹരമായ ഷോട്ടുകളും കൊച്ചിയുടെ കായല്‍ സൗന്ദര്യവും ഒപ്പിയെടുക്കുന്ന ഈ ചിത്രം ഒരു നനുത്ത പ്രണയ കഥ കൂടിയാണ്.

 

മലയാളത്തിലെ പ്രതിഭകളായ നിരവധി സംവിധായകര്‍ ഇതില്‍ അഭിനേതാക്കളാകുന്നു എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സംവിധായകന്‍ രജ്ഞിത്ത് ഫഹദിന്റെ അച്ഛന്റെ വേഷമണിയുമ്പോള്‍ ന്യൂ ജനറേഷന്‍ സംവിധായകന്‍ ആഷിഖ് അബു ജ്യേഷ്ഠനായും സ്‌ക്രീനിലെത്തുന്നു. തീര്‍ന്നില്ല, സംവിധായകരായ ജോയ്മാത്യുവും എംജി ശശിയും ചിത്രത്തില്‍ വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ പ്രമോയും ഗാനങ്ങളും യൂട്യുബില്‍ ഇപ്പോള്‍ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.http://www.youtube.com/watch?v=-OyPMl-hwPo