അന്ധവിശ്വാസ നിരോധന നിയമം നടപ്പാക്കണം;കുരീപ്പുഴ ശ്രീകുമാര്‍

Story dated:Thursday February 25th, 2016,12 11:pm
sameeksha sameeksha

KURIPPUZAഅന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തുടച്ചുനീക്കുന്നതിനായി കര്‍ണ്ണാടകയില്‍ നടപ്പിലാക്കിയതുപോലുള്ള നിയമനം നടപ്പാക്കണമെന്ന്‌ കവി കുരീപ്പുഴ ശ്രീകുമാര്‍ ആവശ്യപ്പെട്ടു. മതാതീത സാംസ്‌കാരിക യാത്രക്ക്‌ അരിയല്ലൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

മതവും ജാതിയും ചേര്‍ക്കേണ്ടതില്ലെന്ന നിയമത്തെക്കുറിച്ച്‌ ജനങ്ങള്‍ ഇന്നും അഞ്‌ജരാണ്‌. അത്തരത്തില്‍ ബോധവല്‍ക്കരണം നടത്താന്‍ മാധ്യങ്ങളും, സാമൂഹവും ശക്തമായി ഇടപെടേണ്ടതുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ഡോ.ബാലചന്ദ്രന്‍, ഷിബു എന്നിവര്‍ സംസാരിച്ചു. യു.കലാനാഥന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി പി ശിശുപാലന്‍ സ്വാഗതവും പി കെ പ്രകാശ്‌ നന്ദിയും പറഞ്ഞു.