അന്താരഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം

മലപ്പുറം: അന്താരഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല സെമിനാറും ബോധവല്‍ക്കരണ ക്ലാസും, മത്സരങ്ങളും എടരിക്കോട് പികെഎംഎം എച്ച്എസ്എസില്‍ നടന്നു.

യോഗത്തില്‍ കോട്ടക്കല്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ സുലേഖ ബി വി അധ്യക്ഷയായ ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ കുഞ്ഞു സാഹിബ് പി കെ ഉദ്ഘാടനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഗോപി കെ സി, മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാത്യു വി ജെ, പികെഎം എച്ച്എസ്എസിലെ മാനേജര്‍ മുഹമ്മദ് ബഷീര്‍, എഇം രാജ്‌മോഹന്‍, സിദ്ദിഖ് മൗലവി, തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്ത് എന്നിവര്‍ സംബന്ധിച്ചു.