അനുശോചനം രേഖപ്പെടുത്തി

mohamed iqbalപരപ്പനങ്ങാടി: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ തിരൂരങ്ങാടി താലൂക്ക്‌ സെക്രട്ടറിയായിരുന്ന ഇഖ്‌ബാല്‍ മലയിലിന്റെ നിര്യാണത്തില്‍ കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

സംസ്ഥാന സെക്രട്ടറി മധു കടുത്തുരുത്തി, വൈസ്‌പ്രസിഡന്റ്‌ സലിം മൂഴിക്കല്‍, സീനിയര്‍ സെക്രട്ടറി കെ കെ അബ്ദുല്ല, ജില്ലാ സെക്രട്ടറി പ്രവീണ്‍ തോട്ടത്തില്‍, സംസ്ഥാന സെക്രട്ടറി കണ്ണന്‍ പന്താവൂര്‍ എന്നിവര്‍ ഇഖ്‌ബാലിന്റെ വസതി സന്ദര്‍ശിച്ചു.