അനുവാദമില്ലാതെ കളക്ടര്‍ക്കൊപ്പം സെല്‍ഫിയെടുത്ത 18 കാരന്‍ അറസ്‌റ്റില്‍

images-cms-image-000014360ഉത്തര്‍പ്രദേശ്‌: അനവാദമില്ലാതെ കളക്ടര്‍ക്കൊപ്പം സെല്‍ഫിയെടുത്ത 18 കാരനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. ഉത്തര്‍പ്രദേശ്‌ ബുലന്ദ്‌ഷാഹിര്‍ ജില്ലാ കളക്ടര്‍ ബിചന്ദ്രകലയുടെ പരാതിയിലാണ്‌ യുവാവ്‌ അറസ്റ്റിലായത്‌. നേരത്തെ റോഡ്‌ നിര്‍മ്മാണത്തില്‍ ഗുണനിലവാരമില്ലാത്ത വസ്‌തുക്കള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ച്‌ ചന്ദ്രകല സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ താരമായി കഴിഞ്ഞിരുന്നു.

കളക്ടര്‍ ഒരു പ്രാദേശിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്‌ സംഭവം നടന്നത്‌. പരിപാടിയില്‍ സംസാരിച്ച്‌കൊണ്ടിരിക്കെ പ്രദേശവാസിയായ ഫറാദ്‌ അഹമ്മദ്‌ നിരന്തരം സെല്‍ഫിയെടുക്കുകയായിരുന്നു. ഫോട്ടോയെടുക്കരുതെന്ന്‌ നിരവധി തവണ പറഞ്ഞെങ്കിലും ഇാള്‍ കളക്ടറോട്‌ ചേര്‍ന്ന്‌ നിന്ന്‌ കൂടുതല്‍ സെല്‍ഫി എടുക്കുകയായിരുന്നത്രെ. ഒരളുടെ അനുവാദമില്ലാതെ അയാളുടെ ഫോട്ടോ എടുക്കരുതെന്ന്‌ പറഞ്ഞിട്ടും യുവാവ്‌ വകവെച്ചില്ല. ഇതെ തുടര്‍ന്നാണ്‌ യുവാവിനെ അറസ്റ്റ്‌ ചെയ്യാന്‍ കളര്‍ പോലീസിനോട്‌ ആവശ്യപ്പെട്ടത്‌.

മജിസ്‌ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക്‌ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.