അനുമതി ലഭിച്ച 162 മരന്നുകളുടെ പരീക്ഷണം നിര്‍ത്തിവെക്കണം; സുപ്രീം കോടതി

supreme courtദില്ലി: പുതുതായി അനുമതി നല്‍കിയ 162 മരുന്നുകളുടെ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പു വരുത്തിയ ശേഷമാണോ പരീക്ഷണത്തിന് അനുമതി നല്‍കിയതെന്ന് രണ്ടാഴ്ചക്കകം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം.

മരുന്നു പരീക്ഷണത്തിന് അനുമതി നല്‍കിയത് ഏതെങ്കിലും അടിയന്തിര സാഹചര്യത്തിലാണോ എന്ന് വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പുതിയ രാസഘടനയിലുള്ള മരുന്നുകളുടെ പരീക്ഷണവും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടു. മരുന്നു പരീക്ഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ കാലതാമസമില്ലാതെ നടപ്പിലാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.