അനുമതിയില്ലാതെ വീഡിയോ പരസ്യങ്ങള്‍: സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കി

മലപ്പുറം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപരമായ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മുന്‍കൂര്‍ അനുമതിയില്ലാതെ ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റുകള്‍, വീഡിയോകള്‍ എന്നിവ നല്‍കിയതിന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണ സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കി. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കു രാഷ്ട്രീയ കക്ഷി സ്ഥാനാര്‍ഥികളായ പി.കെ കുഞ്ഞാലിക്കുട്ടി, എം.ബി ഫൈസല്‍, ശ്രീപ്രകാശ്, ഇവരുടെ ഇലക്ഷന്‍ ഏജന്റുമാര്‍ എിവര്‍ക്കാണ് നിയമനടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കാന്‍ നിര്‍ദേശിച്ച് കലക്ടര്‍ നോട്ടീസ് നല്‍കിയത്.
വിക്കിപീഡിയ, ട്വിറ്റര്‍, യൂട്യൂബ്, ഫെയ്‌സ്ബുക്ക്, വിവിധ ആപ്പുകള്‍ എീ സമൂഹ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റുകള്‍, വീഡിയോകള്‍ എന്നിവ പ്രചരിപ്പിക്കുതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇന്റര്‍നെറ്റ്, ചാനലുകള്‍ ഉള്‍പ്പെടെ ഇല്കട്രോണിക് മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുതിന് ബന്ധപ്പെട്ട പോസ്റ്റുകള്‍, വീഡിയോകള്‍ എന്നിവയുടെ വിവരങ്ങളും അതിന്റെ ചെലവ് വിവരങ്ങളും സഹിതം രേഖാമൂലം ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിക്ക് നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കണം. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചതും വിവരങ്ങള്‍ മാധ്യമങ്ങളിലൂടെയും തെരഞ്ഞെടുപ്പ് സംബന്ധമായി വിളിച്ചു ചേര്‍ത്ത യോഗങ്ങളിലും സ്ഥാനാര്‍ഥികളെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും അറിയിച്ചതുമാണ്.
ടി.വി. ചാനലുകള്‍, കാബിള്‍ നെറ്റ്‌വര്‍ക്കുകള്‍, റേഡിയോ, പ്രൈവറ്റ് എഫ്.എം. ചാനലുകള്‍, സിനിമാ ഹാളുകള്‍, ഇന്റര്‍നെറ്റ് അധിഷ്ഠിത വെബ്‌സൈറ്റുകള്‍, സാമൂഹിക മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങളിലെ ഓഡിയോ- വിഷ്വല്‍ ഡിസ്‌പ്ലേകള്‍ എിവിടങ്ങളില്‍ രാഷ്ട്രീയ സ്വഭാവത്തിലുള്ള പരസ്യങ്ങള്‍ നല്‍കുതിനും ബള്‍ക്ക് എസ്.എം.എസുകള്‍, വോയ്‌സ് മെസേജുകള്‍ എന്നിവക്കും എം.സി.എം.സി.യുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്.