അനാചാരങ്ങള്‍ക്കെതിരെ എതിര്‍പ്പുയരേണ്ടത് മതവിശ്വാസികളില്‍ നിന്നുതന്നെ;മന്ത്രി കെ.ടി ജലീല്‍

k t jaleelമലപ്പുറം:സമൂഹത്തില്‍ മതവിശ്വാസങ്ങളുടെ പിന്‍ബലം പറ്റിയുള്ള അനാചാരങ്ങള്‍ക്കെതിരെ എല്ലാ മതവിഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകളുയരണമെന്ന് മന്ത്രി കെ.ടി ജലീല്‍.’നമുക്ക് ജാതിയില്ലാ’ വിളംബരത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .സമൂഹത്തില്‍ പല രീതിയില്‍ പരിഷ്‌കാരങ്ങളുണ്ടായെങ്കിലും ജാതി ചിന്തകളുടെ ഭാഗമായ പല അനാചാരങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജാതി വിവേചനത്തിനെതിരെയുള്ള സമരങ്ങളും പോരാട്ടങ്ങളും അവസാനിപ്പിക്കാറായിട്ടില്ല. ജാതിക്കെതിരെയുള്ള പോരാട്ടം വിദ്യാലയങ്ങളില്‍ നിന്ന് ഉയര്‍ന്നുവരണം. കീഴാളര്‍ മുന്നോട്ട്’് വരുന്നത് അവരുടെ അവകാശമാണ് മറിച്ച് വരേണ്യ വര്‍ഗത്തിന്റെ ഔദാര്യമല്ല. ശ്രീനാരായണ ഗുരു മുതല്‍ തുടങ്ങിവെച്ച പോരാട്ടത്തിന്റെ ഫലമാണ് ഇന്നത്തെ സ്ഥിതിയിലെങ്കിലും സമൂഹം എത്തിയതെന്നും അദ്ദേഹം പറഞ്ഞു
ജാതി ചിന്ത പുതിയ കാലത്ത് ഏറി വരികയാണെും ഇത് സര്‍വ നാശത്തിലേക്കാണ് എത്തിക്കുകയെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പി. ഉബൈദുള്ള എം.എല്‍.എ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ – പ’ിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗസില്‍, ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവര്‍ സംയുക്തമായാണ് പരിപാടി നടത്തിയത്.
താഴ് ജാതിക്കാരായതിന്റെ പേരില്‍ കോളെജുകളില്‍ സീറ്റ് നിഷേധിക്കു കാഴ്ച ഇും മലപ്പുറത്ത് നിലനില്‍ക്കുതായി വിളംബര പ്രതിജ്ഞ നടത്തിയ ജില്ലാ പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. യേശുവിനെയും മുഹമ്മദ് നബിയെയും പ്രാകൃതനും കപടനും എ് പറഞ്ഞ ദയാനന്ദ സരസ്വതിയുടെ കൂടെ ശ്രീനാരായണ ഗുരുവിനെയും ചേര്‍ത്ത് വയ്ക്കാനാണ് ഫാഷിസ്റ്റ് ശ്രമമെും ജാതിയുടെ പേരില്‍ ഫാഷിസ കൂട്ടായ്മകളാണ് സൃഷ്ടിക്കുതെും മുഖ്യ പ്രഭാഷണം നടത്തിയ ലൈബ്രറി കൗസില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ടി.കെ. ഹംസ വിളംബരദീപം തെളിയിച്ചു.
സാസ്‌കാരിക സദസ്സിന്റെ ഭാഗമായി രാവിലെ എം.എസ്.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നിും ആരംഭിച്ച വിളംബര യാത്രയില്‍ വിദ്യാര്‍ഥികളടക്കം നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. ജാതിയില്ലാ വിളംബരത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രബന്ധ-ചിത്ര രചനാ മല്‍സരങ്ങളിലെ വിജയികള്‍ക്ക് മന്ത്രി. ഡോ. കെ.ടി. ജിലീല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു

, മലപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നട പരിപാടിയില്‍ ലൈബ്രറി കൗസില്‍ സംസ്ഥാന എക്‌സിക്യൂ’ീവ് അംഗം കീഴാറ്റൂര്‍ അനിയന്‍, എ.ഡി.എം പി. സയ്യിദ് അലി, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. സഫറുള്ള, സംസ്ഥാന ലൈബ്രറി കൗസില്‍ അംഗം കെ. പത്മനാഭന്‍, ജില്ലാ ലൈബ്രറി കൗസില്‍ സെക്ര’റി എന്‍. പ്രമോദ് ദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു. .