അനന്തപുരിയില്‍ അരുണജനസാഗരം ഇരമ്പി. സി.പി.ഐ.എം സമ്മേളനം സമാപിച്ചു.

തിരു: മൂടിക്കെട്ടിയ കാര്‍മേഘങ്ങള്‍ വകഞ്ഞ്മാറ്റി വര്‍ദ്ധിത ശോഭയോടെ അരുണജനസാഗരം ഇരമ്പി. തലസ്ഥാനനഗരിയുടെ നാഢീവ്യൂഹങ്ങളിലൂടെ ചുവപ്പ് ലാവാ പ്രവാഹം. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് തലസ്ഥാന നഗരിയില്‍ ചുകപ്പ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജനറാലിയും.

30 അംഗ പ്ലാറ്റൂണുകളായി വിഭജിക്കപ്പെട്ട് 14 ഏരിയകമ്മിറ്റികളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട കാല്‍ ലക്ഷം വളണ്ടിയര്‍മാര്‍ തലസ്ഥാന നഗരിക്ക് നവീനാനുഭവം സമ്മാനിച്ചു കൊണ്ടു അടിവച്ച് നീങ്ങി. പിറകെ സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളിലെ ആബാലവൃദ്ധം അണിനിരന്ന ബഹുജന മാര്‍ച്ചും ഉണ്ടായി. വര്‍ദ്ധിച്ച സ്ത്രീപങ്കാളിത്തത്തില്‍ മാര്‍ച്ച് ശ്രദ്ധേയമായി.

ഇ. ബാലാനന്ദന്‍ നഗറില്‍ സി.പി.ഐ.എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍ , എസ് രാമചന്ദ്രപിള്ള, ബൃന്ദ കാരാട്ട്്്, വി എസ് അച്ചുദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

പിണറായി സിപിഐയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍ വിഎസ് ‘ക്യാപ്പിറ്റല്‍ പണിഷ്മെന്റ എന്നു
പറഞ്ഞ്് പേടിപ്പിക്കേണ്ടെന്നും ജീവത്യാഗം വരിക്കുന്നത്് കമ്മ്യൂണിസ്റ്റ് കാരന് പറഞ്ഞതാണെന്നും അവരെ ജനങ്ങള്‍ സ്നേഹിക്കുന്നത് സ്വാഭാവികമെന്നും കയ്യൂര്‍, പുന്നപ്രവയലാര്‍ സമരകഥകള്‍ ഓര്‍മിപ്പിച്ച്    കൊണ്ട് സംസാരിച്ചു. ഒരു തരത്തിലുള്ള കള്ളപ്രചരണവേലയ്ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാനാകില്ലെന്ന് അദേഹം കൂട്ടിചേര്‍ത്തു. കലാഭവന്‍മണിയുടെ മെഗാഷോയായ മണിമുഴക്കം 2012 ന്റെ അവതരണത്തോടെ പൊതുപരിപാടികള്‍ അവസാനിച്ചു.