അനധികൃത സ്വത്ത് സമ്പാദന കേസ്:കെ ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത് കെ ബാബുവിന്റെ സ്വത്തില്‍ 45 ശതമാനത്തിലധികവും അനധികൃതമായി സമ്പാദിച്ചതാണെന്നാണ്. ബാബുവിന്റെ വിശദീകരണം കൂടി പരിഗണിച്ച ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

കെ.ബാബുവിന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന് കാട്ടി തൃപ്പൂണിത്തുറ പ്രതികരണ വേദി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ്ബ് തോമസ് ഡയറക്ടറായിരിക്കെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.