അനധികൃത സ്വത്ത്‌ സമ്പാദന കേസ്‌; ജയലളിതക്ക്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌

CM_Jayalalithaദില്ലി: അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയ്‌ക്ക്‌ സുപ്രീംകോടതിയുടെ നോട്ടീസ്‌. കര്‍ണ്ണാടക സര്‍ക്കാര്‍ ബംഗലൂരു ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ്‌ നോട്ടീസ്‌. ജയലളിതയുടെ സ്വത്ത്‌ വിവരങ്ങള്‍ കാണിച്ചതില്‍ അവ്യക്തത ഉണ്ടെന്നാണ്‌ കര്‍ണ്ണാടക സര്‍ക്കാരിന്റെ വാദം. ജയലളിത രണ്ടാഴ്‌ചക്കുള്ളില്‍ മറുപടി നല്‍കണം.

നേരത്തെ കീഴ്‌കോടതി ശിക്ഷിച്ച ജയലളിതയെ തെളിവില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഹൈക്കോടതി വെറുതെ വിട്ടത്‌. മുഖ്യമന്ത്രി പദം രാജിവെച്ച ജയലളിത കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന്‌ വീണ്ടും സത്യപ്രതിജഞ ചെയ്‌ത്‌ അധികാരത്തിലെത്തിയിരുന്നു.