അനധികൃത ജിംനേഷ്യങ്ങള്‍ക്കെതിരെ നടപടി;ജില്ലാ കലക്ടര്‍

മലപ്പുറം: ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കു ജിനേഷ്യങ്ങള്‍ക്കതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അമീത് മീണ അറിയിച്ചു. ജില്ലയിലെ സ്‌പോട്‌സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാകലക്ടര്‍. ജിംനേഷ്യങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ലയില്‍ കേരള ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ അനുമതി ഇല്ലാതെ ഏകദേശം 70 ഓളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടൊണ് കണക്കാക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ പരിശീലനം ലഭിക്കുവരുടെ സര്‍ട്ടഫിക്കറ്റുകള്‍ക്ക് അംഗീകാരം ഉണ്ടാകില്ല. ജോലിക്കും ഗ്രേസ് മാര്‍ക്കിനും ഗുണം ചെയ്യുന്നില്ല. ഇത് അറിയാതെ നിരവധി പേര്‍ ഇത്തരം സ്ഥാപനങ്ങളില്‍ പരിശിലനം നേടി വഞ്ചിക്കപ്പെടുതായി അസോഷിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ സ്‌പോട്‌സ് കൗസിലിന് ജില്ലാകല്ടര്‍ നിര്‍ദ്ദേശം നല്‍കി.
ഒരു കാലത്ത് നിരവധി പേര്‍ ജില്ലയില്‍ നിന്ന് സ്‌പോട്‌സ് രംഗത്തേക്ക് എത്തിയ സ്ഥാനത്ത് ഇപ്പോള്‍ ഗണ്യമായ കുറവ് ഉണ്ടായതായി യോഗം വലയിരിത്തി. ഇത് സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജല്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയ്ക്ക് കൂടുതല്‍ സ്‌പോട്‌സ് ഗ്രാന്റ് ലഭിക്കണമെന്ന ആവശ്യം സംസ്ഥാന കൗസിലിനെ അറിയിക്കും. ഇതിനു പുറമെ കൂടുതല്‍ സ്‌പോട്‌സ് കോച്ചുമാരെയും ആവശ്യപ്പെടും. മഞ്ചേരി സ്‌പോട്‌സ് കോംപ്ലക്‌സിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച തുക വിനിയോഗിക്കുന്നതിന് ജൂ മധ്യത്തില്‍ ടെണ്ടര്‍ വിളിക്കും. സ്റ്റേഡിയത്തില്‍ ഫ്‌ളെഡ് ലൈറ്റ് തയ്യാറാക്കുതിനും ഇന്‍ഡോര്‍ സ്റ്റേഡിയം, സ്വിമ്മിംഗ് പൂള്‍, എന്നിവ നിര്‍മ്മിക്കുതിനുമാണ് തുക ലഭിച്ചിരിക്കുന്നത്.
കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ കൗസില്‍ ജില്ലാ പ്രസിഡന്റ് പി.ഷംസുദ്ദീന്‍, ജില്ലാ സ്‌പോട്‌സ് ഓഫിസര്‍ പി.എസ്.വീരാന്‍കുട്ടി. സെക്രട്ടറി പി.ഗീത എന്നിവര്‍ പങ്കെടുത്തു.