അനധികൃത കുപ്പിവെള്ള കമ്പനികള്‍ക്കെതിരെ നടപടിയെടുക്കും

water-bottle-537x402ജില്ലയിലെ അനധികൃത കുപ്പിവെള്ള കമ്പനികള്‍ക്ക്‌ സ്റ്റോപ്പ്‌ മെമ്മോ നല്‍കുമെന്ന്‌ ജില്ലാ കലക്ടര്‍ പി. വെങ്കടേസപതി പറഞ്ഞു. നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള കമ്പനികളുടെ ജലഉപഭോഗം വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ പരിമിതപ്പെടുത്താനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ പരിശോധന നടത്തി തുടര്‍ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ജലക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ 102 ഹാന്‍ഡ്‌ പമ്പുകള്‍ സ്ഥാപിക്കുമെന്ന്‌ കലക്‌ടര്‍ അറിയിച്ചു. ഭൂഗര്‍ഭ ജലം പരമാവധി പ്രയോജനപ്പെടുത്താനാണ്‌ ഹാന്‍ഡ്‌ പമ്പുകള്‍ സ്ഥാപിക്കുന്നത്‌.