അധ്യാപികയെ വിദ്യാര്‍ത്ഥി കുത്തിക്കൊന്നു

ചെന്നൈ : ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി അധ്യാപികയെ കുത്തിക്കൊന്നു. ചെന്നൈ അര്‍മേനിയന്‍ സ്ട്രീറ്റിലെ സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ ഹിന്ദി അധ്യാപികയായ ഉമാ മഹേശ്വരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

അധ്യാപിക ക്ലാസ്സെടുത്ത് കൊണ്ട് നില്‍ക്കുന്നതിനിടയിലേക്ക് അപ്രതീക്ഷിതമായി ചാടിവീണ വിദ്യാര്‍ത്ഥി, ഒളിപ്പിച്ച് വച്ചിരുന്ന കത്തി കൊണ്ട് വയറ്റിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മാരകമായി മുറിവേറ്റ അധ്യാപികയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

രക്ഷിതാക്കളോട് തന്നെക്കുറിച്ച് അധ്യാപിക പരാതിപ്പെട്ടതാണ് വിദ്യാര്‍ത്ഥിയെ പ്രകോപിപ്പിച്ചതെന്നാണ് ലഭ്യമായിട്ടുള്ള ആദ്യവിവരം. വിദ്യാര്‍ത്ഥിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.