അധ്യാപികമാരുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തിയ യുവാവ് പിടിയില്‍

പരപ്പനങ്ങാടി : റെയില്‍വേസ്റ്റേഷന് സമീപമുളള ഹൈസ്‌കൂളിലെ അധ്യാപികമാരുടെയും വിദ്യാര്‍ത്ഥിനികളുടെയും ചിത്രങ്ങള്‍ മൂവിക്യാമറയില്‍ പകര്‍ത്തിയ യുവാവിനെ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു.

വൈകീട്ട് സ്‌കൂള്‍ വിട്ട സമയത്താണ് താനൂര്‍ ചിറക്കല്‍ സ്വദേശി പൂതേരി സനിത് (30) റെയില്‍വേ പ്ലാറ്റ് ഫോറത്തില്‍ നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് കോഴിക്കോട്ടെക്കുള്ള ട്രെനില്‍ അധ്യാപികമാര്‍ സഞ്ചരിച്ച കമ്പാര്‍ട്ടുമെന്റില്‍ തന്നെ കയറിയ ഇയാളെ സംശയം തോന്നി പരിശോധിച്ചപ്പോളാണ് ഇയാളുടെ ക്യാമറയിലും ലാപ്‌ടോപ്പിലും വിദ്യാര്‍ത്ഥിനികളുടെയും അധ്യാപികമാരുടെയും കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചത്. അധ്യാപികമാര്‍ ഉടനെ കോഴിക്കോട് റെയില്‍വേ പോലീസില്‍ വിവരമറിയിക്കുകയും കോഴിക്കോട് വച്ച് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

സ്‌കൂള്‍ വിടുന്ന സമയത്ത് പരപ്പനങ്ങാടി റെയില്‍വേ പ്ലാറ്റ്‌ഫോറത്തിന്റെ തെക്കുഭാഗത്ത് ഇതിനു മുന്‍പും സ്ത്രീകളോട് മോശമായി പെരുമാറുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.