അധ്യാപകരും ജീവനക്കാരും സായാഹ്ന ധര്‍ണ്ണ നടത്തി.

Story dated:Monday June 15th, 2015,07 02:pm
sameeksha sameeksha

15.6 Dharna udghadanam V P Anilവിലക്കയറ്റം തടയുക, വിദ്യാഭ്യാസ-സേവന മേഖലകള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ആക്ഷന്‍ കൗണ്‍സില്‍ ഓഫ്‌ സ്റ്റേറ്റ്‌ എംപ്ലോയിസ്‌ ആന്‍ഡ്‌ ടീച്ചേഴ്‌സിന്റേയും അധ്യാപക സര്‍വീസ്‌ സംഘടനാ സമരസമിതിയുടെയും നേതൃത്വത്തില്‍ മലപ്പുറം കെ.എസ്‌.ആര്‍.ടി.സി. പരിസരത്ത്‌ സായാഹ്ന ധര്‍ണ്ണ നടത്തി. വി.പി. അനില്‍ ഉദ്‌ഘാടനം ചെയ്‌തു. ജോയിന്റ്‌ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി പി.സുബൈര്‍, എഫ്‌.എസ്‌.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ്‌ ബേബി മാത്യു, സംയുക്ത സമര സമിതി ജില്ലാ കണ്‍വീനര്‍ എ.കെ കൃഷ്‌ണപ്രദീപ,്‌ പ്രസിഡന്റ്‌ എന്‍.പി.സലിം, പി.ശശിധരന്‍ (കെ.എം.സി.എസ്‌.യു)എന്നിവര്‍ സംസാരിച്ചു.