അധ്യാപകന്റെ മര്‍ദ്ധനമേറ്റ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

തിരൂരങ്ങാടി: അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ . വെളിമുക്ക് ക്രസന്റ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളായ ചോലയില്‍ അബ്ബാസിന്റെ മകന്‍ മുഹമ്മദ് ഷാക്കിര്‍(17), പാമങ്ങാട്ട് ചെമ്പയില്‍ ഷാനിബ്(16) എന്നിവരാണ് പ്രധാനാധ്യാപകന്റെ മര്‍ദ്ധനമേറ്റ് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ക്രിസ്തുമസ് അവധികഴിഞ്ഞ് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് വ്യാഴാഴ്ച ക്ലാസുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച ക്ലാസിലെത്താത്ത വിദ്യാര്‍ത്ഥികളോട് വെള്ളിയാഴ്ച ക്ലാസിലെത്തിയപ്പോള്‍ പ്രധാനാധ്യാപകനെ കണ്ടശേഷം ക്ലാസില്‍ കയറിയാല്‍ മതിയെന്ന് ക്ലാസ്ടീച്ചര്‍ പറഞ്ഞു. ഇതെ തുടര്‍ന്ന് പ്രധാനാധ്യാപകനെ കണ്ട വിദ്യാര്‍ത്ഥികളെയാണ് അധ്യാപകന്‍ ക്രൂരമായ്  തല്ലിയതെന്ന് ആരോപണമുയര്‍ന്നത്.

സംഭവത്തില്‍ തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.