അധോലോക നായകന്‍ ഛോട്ടാ രാജന്‍ അറസ്‌റ്റില്‍

chotta-rajanബാലി: അധോലോക നായകന്‍ ഛോട്ടാ രാജനെ(57) അറസ്‌റ്റ്‌ ചെയ്‌തു. സിഡ്‌നിയില്‍ നിന്ന്‌ ബാലിയിലെത്തിയപ്പോഴായിരുന്നു അറസ്‌റ്റ്‌. വാര്‍ത്താ എജന്‍സിയായ എ എഫ്‌ പിയാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

ഓസ്‌ട്രേലിയന്‍ പോലീസ്‌ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്‌. 1995 മുതല്‍ ഇയാളെ ഇന്റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റ്‌ ഇന്തോനേഷ്യന്‍ പോലീസ്‌ സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയില്‍ മറ്റൊരു പേരില്‍ താമസിച്ചുവരികയായിരുന്നു ഛോട്ടാ രാജന്‍.

കീഴടങ്ങുന്നതിനെ കുറിച്ച്‌ ഇന്ത്യന്‍ അധികൃതരുമായി സംസാരിച്ചുവരികയായിരുന്നെന്ന്‌ ബാലി പോലീസ്‌ വ്യക്തമാക്കി. ദാവൂദ്‌ ഇബ്രാഹിമിന്റെ വലംകൈയ്യായിരുന്ന ഇയാള്‍ 20 ഓളം കൊലക്കേസുകളില്‍ പ്രതിയാണ്‌.

1993 ലെ മുംബൈ സ്‌ഫോടന പരമ്പരക്കുശേഷം ദാവൂദ്‌ ഇബ്രാഹിമുമായി പിരിഞ്ഞ രാജന്‍ ദകഷിണകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ്‌ കഴിഞ്ഞുവരുന്നത്‌.