അധസ്ഥിതന്റെ  വിമോചനമാണ്  പ്രവാചക സ്നേഹം;  ശിഹാബ് പൂക്കോട്ടൂർ.

പരപ്പനങ്ങാടി:   നീതി  നിഷേധിക്കപ്പെട്ടവർക്ക്  വേണ്ടിയുള്ള  പോരാട്ടവും  അധസ്ഥിതന്റെ  വിമോചനവും  നെഞ്ചേറ്റിയ  ക്ഷേമ രാഷ്ട്രം  ലക്ഷ്യം  വെച്ച് പ്രവർത്തിക്കലാണ്. യഥാർത്ഥ  പ്രവാചക  സ്നേഹമെന്ന്  ജമാഅത്തെ  ഇസ്ലാമി   സംസ്ഥാന   സെക്രട്ടറി  ശിഹാബ്  പൂക്കോട്ടൂർ .  പ്രവാചകൻ  കാലവും  ദൗത്യവും  എന്ന  കാമ്പയിന്റെ  ഭാഗമായി
“പ്രവാചക  അധ്യാപനം  ഏഴാം  നൂറ്റാണ്ടിലും  ഇരുപത്തിയൊന്നും  നൂറ്റാണ്ടിലും ” എന്ന  വിഷയത്തെ  അധികരിച്ച്
ജമാഅത്തെ  ഇസ്ലാമി   പരപ്പനങ്ങാടി  ടൗൺ  ബീച്ച്  ഘടകങ്ങൾ  സംയുക്തമായി  പരപ്പനങ്ങാടി  ടൗണിൽ  സംഘടിപ്പിച്ച   പൊതു സമ്മേളനം  ഉൽഘാടനം  ചെയ്യുകയായിരുന്നു  അദ്ധേഹം.
അബ്റാർ  മഹല്ല്  പ്രസിഡന്റ്   പി.  കെ.    അബൂബക്കർ  ഹാജി  അദ്ധ്യക്ഷത  വഹിച്ചു.
ടൗൺ  യൂനിറ്റ്   പ്രാദേശിക  അമീർ   ഇ.കെ    മുഹമ്മദ്  ബഷീർ,    തീരദേശ യൂനിറ്റ്  പ്രാദേശിക  അമീർ   എം.  പി.  അബ്ദുൽ ഹമീദ്  മാസ്റ്റർ  .   ഏരിയ  പ്രസിഡൻറ്  പാലാഴി  കോയ  .    ടൗൺ യൂനിറ്റ്  സെക്രട്ടറി ടി. ടി.  ശംസുദ്ദീൻ,  ടി.  അബ്ദുള്ളക്കുട്ടി ,   പി. ടി. റഹീം .തുടങ്ങിയവർ  സംബന്ധിച്ചു.