അദാലത്ത് നടത്തി

മഞ്ചേരി: സംസ്ഥാന പട്ടികജാതി – പട്ടിക വര്‍ഗ ഗോത്ര കമ്മീഷന്‍ മഞ്ചേരി നഗരസഭാ ഹാളില്‍ പരാതി പരിഹാര അദാലത്ത് നടത്തി. കമ്മീഷന്‍ നിലവില്‍ വന്നതിനുശേഷം പരിഹരിക്കപ്പെടാതെ കിടന്നിരുന്ന കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്.

പൊലീസ് അതിക്രമങ്ങള്‍, ഭൂമി സംബന്ധമായവ, വ്യക്തിഗതം, വികസനപരം എന്നിങ്ങനെ തരംതിരിച്ചാണ് കേസുകള്‍ പരിഗണിച്ചത്. കമ്മീഷന്‍ ചെയര്‍മാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് പി.എന്‍. വിജയകുമാര്‍, മെമ്പര്‍മാരായ മുന്‍ എം.എല്‍.എ. എഴുകോണ്‍ നാരായണന്‍, അഡ്വ. കെ.കെ. മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. 80 കേസുകള്‍ പരിഗണിച്ചതില്‍ 46 എണ്ണം തീര്‍പ്പാക്കി. ബാക്കിയുളളവ അടുത്ത സിറ്റിങ്ങിലേയ്ക്ക് മാറ്റി. പുതുതായി 74 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു.

പെരിന്തല്‍മണ്ണ സബ് കലക്റ്റര്‍ റ്റി. മിത്ര, എ.സി.പി. പ്രദീപ് കുമാര്‍, ഡി.വൈ.എസ്.പി. വിജയകുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്റര്‍ ബാബു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.പി. കൃഷ്ണകുമാര്‍, നിലമ്പൂര്‍ ഐ.റ്റി.ഡി.പി. പ്രൊജക്റ്റ് ഓഫീസര്‍ ജെസിമോള്‍, കമ്മീഷന്‍ രജിസ്ട്രാര്‍ അബ്ദുള്‍ വാഹിദ്, അക്കൗണ്ട്‌സ് ഓഫീസര്‍ വില്‍സന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.