അത്തം പൂക്കളമൊരുക്കാന്‍ നാട്ടുപൂക്കളില്ല: പൂവും പൂക്കാരിയും തമിഴ്‌നാട്ടില്‍ നിന്ന്‌

unnamedപരപ്പനങ്ങാടി:നാട്ടിലെ പൂക്കള്‍ കൊണ്ടു ഇത്തവണത്തെ അത്ത പൂക്കളമോരുക്കാന്‍ കഴിയില്ല. തൊടിയിലും വരമ്പത്തും വ്യാപകമയി ഉണ്ടായിരുന്ന  തുമ്പ പൂവും,അരിപൂവും,എല്ലാം ഇപ്പോള്‍ കിട്ടാക്കനിയായി. ഇപ്പോള്‍ പൂക്കളമൊരുക്കാന്‍ അന്യ സംസ്ഥാനങ്ങളിലെ പൂക്കളാണ് ആശ്രയം.കവലകളിലും,അങ്ങടികളിലും പൂവില്‍പനക്കായി തമിഴ് സംഘങ്ങള്‍ എത്തിയിട്ടുണ്ട്.

സ്ട്രീകളടക്കമുള്ള  കൊച്ചു കൊച്ചു സംഘങ്ങള്‍ വിവിധയിനം പൂക്കളുമായി കേരളത്തിലേക്ക് വണ്ടി കയറുകയാണ് .വലിയ കെട്ടുകളായി എത്തുന്ന സംഘങ്ങള്‍ വൈകുന്നേരത്തോടെ പാത്രം കാലിയാക്കി മടങ്ങുകയാണ് . പൂക്കടക്കാര്‍ കൊണ്ടു വന്നു വില്‍പന നടത്തുന്നുണ്ടെങ്കിലും വിലക്കുറവു കാരണം ഈ സന്ഘങ്ങലെയാണ് ആശ്രയിക്കുന്നത്.ഓരോ സംഘവും രണ്ടായിരം മുതല്‍  അയ്യായിരം വരെയുള്ള കച്ചവടമാണ് നടത്തുന്നത്. ഇരുപതു മുതല്‍ അമ്പത് രൂപക്കാണ് ഒരു പൂക്കളമൊരുക്കാനുള്ള പൂക്കള്‍ സാധാരണക്കാര്‍ വാങ്ങുന്നത്.