അണുബാധയേറ്റ് ഏഴുവയസ്സുകാരന്റെ ജനനേന്ദ്രിയം നഷ്ടമായി

ചെന്നൈ: സുന്നത്ത് കര്‍മ്മത്തിന്റെ ഭാഗമായി ശസ്ത്രക്രിയയിലെ പിഴവുമൂലം അണുബാധയേറ്റ് ഏഴുവയസ്സുകാരന് ജനനേന്ദ്രിയം നഷ്ടമായി. തമിഴ്‌നാട്ടിലെ ആള്‍വാറിലാണ് സംഭവം നടന്നത്.

ശസ്ത്രക്രിയയിലുണ്ടായ പിഴവുമൂലം കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലായിരിക്കുകയാണ്. കഴിഞ്ഞ പത്താം തിയതിയാണ് ഇമ്രാനെന്ന ഏഴുവയസുകാരനെ സുന്നത്ത് ചേലാ കര്‍മ്മം കഴിക്കുന്നതിനായി ആള്‍വാറിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ശസ്ത്രക്രിയക്കിടെ അതിനുപയോഗിച്ച ഉപകണങ്ങളിലൊന്ന് തട്ടി മുറിവേറ്റത് പിന്നീട് അണുബാധയായി മാറുകയായിരുന്നു. പിന്നീട് കുട്ടിയുടെ നില ഗുരുതരമായതോടെ ജനനേന്ദ്രിയം മുറച്ചുകളയുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാതാവുകയായിരുന്നു.

എന്നാല്‍ ജനനേന്ദ്രിയം മുറിച്ചുകളഞ്ഞിട്ടും കുട്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലാത്തത് വീട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

അരമണികൂര്‍ വേണ്ട ശസ്ത്രക്രിയ നാലുമണിക്കുര്‍ എടുത്തതാണ് ചെയ്തുതീര്‍ത്തതെന്നും ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയുടെ അംഗീകാരം എടുത്തുകളയണമെന്ന് ബന്ധുകള്‍ ആവശ്യപ്പെട്ടു.