അഡ്വ എം കെ സക്കീര്‍ പിഎസ്‌സി ചെയര്‍മാന്‍

psc-sakkeerതിരുവനന്തപുരം: പിഎസ്‌സി ചെയര്‍മാനായി അഡ്വ. എം കെ സക്കീറിനെ നിയമിച്ചു. നിലവില്‍ പിഎസ്‌സി അംഗമാണ് സക്കീര്‍. നിലവിലെ ചെയര്‍മാന്‍ ഡോ.കെ എസ് രാധാകൃഷ്ണന്‍ ഈ മാസം 28 ന് സ്ഥാനമൊഴിയുന്നതോടെ സക്കീര്‍ ചുമതലയേല്‍ക്കും.

2011 ജനുവരി 28 ന് പിഎസ്‌സി അംഗമായി ചുമതലയേറ്റ സക്കീര്‍ പിഎസ്‌സി ചെയര്‍മാനാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് . 2022 ഒക്ടോബര്‍ 28 വരെ സക്കീറിന് ചെയര്‍മാന്‍ പദവിയില്‍ തുടരാം.

മലപ്പുറം പൊന്നാനി പെരുമ്പടപ്പ് സ്വദേശിയാണ് സക്കീര്‍. നിലവില്‍ നിയമകാര്യങ്ങള്‍ക്കുള്ള പിഎസ്‌സി ഉപസമിതി അധ്യക്ഷനാണ് സക്കീര്‍.