അടുത്ത 24 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ദ്ധമാകും

കേരളം, ലക്ഷദ്വീപ് തീരമേഖലയില്‍ അടുത്ത 24 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനു ശേഷമുള്ള 24 മണിക്കൂര്‍ കര്‍ണാടക തീരമേഖലയിലും കടല്‍ക്ഷോഭമുണ്ടാവും.
ലക്ഷദ്വീപില്‍ കനത്ത കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കനത്ത കാറ്റിനെ തുടര്‍ന്ന് ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.