അടി കപ്യാരേ കൂട്ടമണിയുടെ ട്രെയിലര്‍ ഹിറ്റാകുന്നു

Adi-Kapyare-Kootamaniക്രിസ്‌മസ്‌ റിലീസ്‌ ചിത്രമായ അടി കപ്യാരെ കൂട്ടമണിയുടെ ട്രെയിലറും കൂട്ടച്ചിരിയുണര്‍ത്തുന്നു. ഏറെ തമാശകള്‍ കോര്‍ത്തിണക്കിയാണ്‌ ചിത്രമൊരുക്കിയിരിക്കുന്നതെന്ന്‌ ട്രെയിലര്‍ തന്നെ തെളിയിക്കുന്നു. നവാഗതനായ ജോണ്‍വര്‍ഗീസ്‌ സംവിധാനം ചെയ്‌ത ചിത്രത്തിലെ നായകന്‍ ധ്യാന്‍ ശ്രീനിവാസും നായിക നമിത പ്രമോദുമാണ്‌.

ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ ഇതിനോടകം തന്നെ പതിനായിരങ്ങളാണ്‌ കണ്ടുകഴിഞ്ഞത്‌. ഒരു പെണ്‍കുട്ടി പുരുഷ ഹോസ്‌റ്റലില്‍ ഒളിച്ച്‌ താമസിക്കാനിടയായതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. മുകേഷ്‌, അജു വര്‍ഗീസ്‌, നീരജ്‌ മാധവ്‌, വിനീത്‌ മോഹന്‍ എന്നിവരാണ്‌ ചിത്രത്തിലെ മറ്റ്‌ അഭിനേതാക്കള്‍.

വലിയ പ്രതീക്ഷയിലാണ്‌ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും.