അടിയന്തര ലാന്റിംഗിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

air-indiaമുംബൈ: അടിയന്തിരമായി നിലത്തിറക്കുന്നതിനിടെ എയര്‍ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. വിമാനത്തിന്റെ അടിഭാഗത്തു നിന്നും തീയും പുകയും ഉയരുന്നത്‌ കണ്ടതിനെ തുടര്‍ന്നാണ്‌ വിമാനം അടിയന്തിരമായി നിലത്തിറക്കിയത്‌. മുംബൈയില്‍ നിന്ന്‌ ഹൈദരബാദിലേക്ക്‌ പോവുകയായിരുന്ന വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌.

ഇന്നു രാവിലെ 7.40 ഓടെ മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലാണ്‌ സംഭവം നടന്നത്‌. വിമാനത്തിലുണ്ടായിരുന്ന 120 യാത്രക്കാരും സുരക്ഷിതരാണെന്ന്‌ എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.

അതെസമയം വിമാനത്തിന്റെ തകരാര്‍ മനസിലാക്കാന്‍ സാധിച്ചിട്ടില്ല.